Latest News

ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍

വരുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) സീസണിനായി ക്രൊയേഷ്യന്‍ പ്രതിരോധ താരം മാര്‍ക്കോ ലേസ്‌കോവിച്ചിനെ ടീമിലെത്തിച്ചതായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശ താരമാണ് ലേസ്‌കോവിച്ച്. ജിഎന്‍കെ ഡൈനാമോ സാഗ്രെബില്‍ നിന്നാണ് ഈ 30കാരന്‍ കെബിഎഫ്‌സിയിലെത്തുന്നത്. ക്രൊയേഷ്യന്‍ ടോപ്പ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട്. ഇടങ്കാലന്‍ സെന്റര്‍ബാക്കായും, ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായും ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളിലും കളിച്ചു. 2009 മുതല്‍ ക്രൊയേഷ്യ അണ്ടര്‍-18 ടീമിന്റെ ഭാഗമായിരുന്ന താരം 2014ല്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലാണ് ക്രൊയേഷ്യന്‍ ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്. എസ്‌തോണിയക്കെതിരെയായിരുന്നു ദേശീയ ജഴ്‌സിയില്‍ അവസാന മത്സരം. ഒസിജേക്കിന്റെ യൂത്ത് ടീമിലൂടെയാണ് കരിയര്‍ തുടക്കം. 2009 ഡിസംബറില്‍ ക്ലബ്ബുമായി പ്രൊഫഷണല്‍ കരാറിലേര്‍പ്പെട്ടു. 𝘗𝘢𝘨𝘪𝘯𝘨 𝘛𝘳𝘢𝘯𝘴𝘧𝘦𝘳 𝘔𝘢𝘳𝘬𝘦𝘵 📢 Psycho Admin Out. ✌🏽#SwagathamMarko #YennumYellow pic.twitter.com/9KDpT5Alup — K e r a l

Read More

ഡ്യൂറന്റ് കപ്പ്: കേരള ബ്ലാസ്റ്റേഴ്‌സിനെ ബെംഗളൂരു എഫ്‌സി തോല്‍പിച്ചു

ബെംഗളൂരു എഫ്‌സി-2 കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി-0 കൊല്‍ക്കത്ത, സെപ്തംബര്‍ 15, 2021: അവസാന മിനിറ്റുകളില്‍ എട്ടുപേരുമായി കളിച്ച കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിക്ക് ഡ്യൂറന്റ് കപ്പില്‍ തോല്‍വി. തങ്ങളുടെ

Read More