ഗോകുലം കേരള എഫ് സി എ എഫ് സി കപ്പ് ഗ്രൂപ്പ് ഡി യിൽ. ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ദര കിങ്‌സ്,
Category: Malayalam
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മണ്ണിൽ പന്തുതട്ടാൻ ഒരു മലയാളി
മാന്നാർ കുട്ടംപേരൂർ സ്വദേശിയായ 21 വയസുകാരൻ ആദർശ് തിരുവല്ല മാർത്തോമ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ഈ അടുത്തകാലത്താണ് സ്പാനിഷ് അഞ്ചാം
റഫിറിയിംഗിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും രംഗത്ത്
ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്‌എൽ) റഫറിയിംഗിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനിൽ (എഐഎഫ്‌എഫ്) ഔദ്യോഗിക പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ്
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി 2021-22 ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി, 2021-22ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള തങ്ങളുടെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ
കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി #PlantATree, #PlantADream സംരംഭം അവതരിപ്പിച്ചു
ഹോം, എവേ, തേര്‍ഡ് കിറ്റ് ജേഴ്‌സികള്‍ക്കൊപ്പം ബയോഡീഗ്രേഡബിള്‍ ടാഗ് ഉള്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. വിത്തുകള്‍ പൊതിഞ്ഞാണ് ജേഴ്‌സികള്‍ എത്തുക. ഈ ജേഴ്‌സികളില്‍ നിന്നുള്ള ബയോഡീഗ്രേഡബിള്‍ ടാഗ് ഒരാള്‍ നട്ടുപിടിപ്പിക്കുമ്പോള്‍, പരിസ്ഥിതിയെ മികച്ചതാക്കുന്നതിന് ചെറുതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമായ ഒരു ചുവടുവെയ്പ്പാക്കിയിരിക്കും നടത്തുക. ഈ സീസണിലെ ക്ലബ്ബിന്റെ മൂന്നാമത്തെ കിറ്റായ വൈറ്റ് കിറ്റിന്റെ പിന്നിലെ ആശയ വിപുലീകരണമാണ് ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍. ഭാവിയിലേക്കുള്ള സങ്കീര്‍ത്തനമായി, ഭാവിയില്‍ ഒരാള്‍ നേടാന്‍ ഉദ്ദേശിക്കുന്നതെന്തും സാധ്യമാക്കുന്നതിലൂടെ നിറം ചേര്‍ക്കാന്‍ കഴിയുന്ന ഒരു ശൂന്യമായ ക്യാന്‍വാസിനെയാണ് വൈറ്റ് കിറ്റ് സൂചിപ്പിക്കുന്നത്. വിത്ത് നടുന്നതിന് മുമ്പ് ഒരാളുടെ സ്വപ്നം എഴുതാനുള്ള ശൂന്യമായ ഒരു ഇടം കിറ്റുകളിലെ ഓരോ ടാഗുകളിലുമുണ്ട്. ദിവസവും വിത്ത് നനയ്ക്കുന്നത്, ഒരാളുടെ ലക്ഷ്യങ്ങള്‍ അത് എന്തുതന്നെയായാലും നേടാനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കും. സമൂഹത്തില്‍ വലിയ ദൗത്യം നിര്‍വഹിക്കുന്നതില്‍ ഫുട്‌ബോളിന് വലിയ പങ്കുണ്ടെന്ന് #PlantATree, #PlantADream സംരംഭത്തെക്കുറിച്ച് സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഈ സീസണില്‍ സാമൂഹിക സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് ക്ലബിന്റെ മൂന്നാം കിറ്റ് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ സംരംഭത്തിലൂടെ, ഞങ്ങളുടെ എല്ലാ ആരാധകരും ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍ നട്ടുപിടിപ്പിക്കാനും, അവരുടെ സ്വപ്‌നം പോലെ അതിനെ പരിപോഷിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ കോള്‍ ടു ആക്ഷന്‍ സാധ്യമാക്കാന്‍ ഞങ്ങളെ സഹായിച്ചതിന് ഞങ്ങളുടെ പങ്കാളിയായ SIX5SIXന് നന്ദി പറയാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഫുട്‌ബോള്‍ ഉപയോഗിക്കുന്നതിന് ഞങ്ങളുടെ ആരാധകരെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവആരാധകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബ്ബും നിലകൊള്ളുന്നതിന്റെ കാതല്‍. ഞങ്ങള്‍ ഇതിലേക്ക് ഒരു ചെറിയ ചുവടുവെപ്പ് നടത്തി, ഭാവിയിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ കിറ്റുകള്‍ ഇപ്പോള്‍ https://six5sixsport.com/collections/kerala-blastsers എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. Admin
കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയായി ചേർന്ന് ഏഥർ എനർജി
ഐഎസ്‌എൽ വരും സീസണിലേക്കുള്ള ഔദ്യോഗിക പങ്കാളിയായി ഏഥർ എനർജിയെ കേരള ബ്ലാസ്‌റ്റേഴ്‌സ് സന്തോഷപൂർവം പ്രഖ്യാപിച്ചു. തുടർച്ചയായ രണ്ടാം വർഷമാണ് ഏഥർ എനർജി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ ഔദ്യോഗിക പങ്കാളിയാകുന്നത്. ഇന്ത്യയിലെ ആദ്യ ഇന്റലിജന്റ് ഇലക്‌ട്രിക് സ്‌കൂട്ടർ നിർമാതാക്കളും പ്രമുഖ ഇലക്‌ട്രിക് ഇരുചക്ര വാഹന നിർമാതാക്കളുമാണ് ഏഥർ എനർജി. ഇരുപതിലധികം എക്‌സ്‌പീരിയൻസ് കേന്ദ്രങ്ങളും 200ൽ കൂടുതൽ അതിവേഗ ചാർജ് പോയിന്റുകളും ഇന്ത്യയിലുടനീളം ഏഥർ എനർജിക്കുണ്ട്. വൈദ്യുത വാഹനങ്ങൾക്കായുള്ള രാജ്യത്തെ ഏറ്റവും വലിയ അതിവേഗ ചാർജിങ് ശൃംഖലകളിലൊന്നാണ് ഏഥർ എനർജി. ഏഥറിനെപ്പോലെ വിശിഷ്‌ടമായ ബ്രാൻഡുമായുള്ള പങ്കാളിത്തം അതിന്റെ രണ്ടാം വർഷത്തിലേക്ക് കടക്കുന്നതിൽ സന്തുഷ്‌ടരാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു. ‘ഇന്ത്യയുടെ ഇല്‌ട്രിക് വാഹനത്തിലേക്കുള്ള മാറ്റത്തിൽ ഏഥർ മുൻപന്തിയിലായിരുന്നു, സുസ്ഥിരമായ ഉപഭോഗത്തെക്കുറിച്ചുള്ള ഈ പരിവർത്തനത്തിനും ബോധവൽക്കരണത്തിനും കൂടുതൽ സംഭാവന നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഒരുമിച്ച് മുന്നേറാൻ കഴിയുമെന്ന് കരുതുന്നു. അതത് മേഖലകളിൽ മികവുണ്ടാക്കാൻ ഈ സഹകരണം നമ്മെ സഹായിക്കുമെന്നും ഉറപ്പുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു. തുടർച്ചയായ രണ്ടാം വർഷവും അസോസിയേറ്റ് പാർട്‌ണർ എന്ന നിലയിൽ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിക്ക് പിന്തുണ നൽകുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഏഥർ എനർജി മാർക്കറ്റിങ് ആൻഡ് ഇൻഫ്രാസ്‌ട്രക്‌ചർ ഡയറക്ടർ നിലയ് ചന്ദ്ര പറഞ്ഞു. ‘ഐഎസ്എൽ ഇന്ത്യയിലെ ഏറ്റവും വലിയ കായിക ലീഗുകളിൽ ഒന്നാണ്. ഇതുകൂടാതെ മലയാളികൾക്ക് ഫുട്‌ബോളുമായി ഹൃദയബന്ധമുണ്ട്. കേരളം വളരെയധികം ഉപഭോക്തൃ ഡിമാൻഡ് കാണിക്കുന്നുണ്ട്, ഇത് ഞങ്ങൾക്ക് ഒരു പ്രധാന വിപണിയാണ്. പുതിയ കാലത്തെ ഉപഭോക്താവ് ആഭ്യന്തര ഫുട്ബോൾ മത്സരങ്ങൾ പ്രോത്സാഹിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു. ഒരു രാജ്യത്തിന്റെ പ്രധാന കായിക വിനോദത്തിന്റെ വളർച്ചയുടെ ഭാഗമാകാൻ കഴിയുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഏഥർ 450Xന് രാജ്യത്തുടനീളം മികച്ച പ്രതികരണമാണ്. ഇത്തരത്തിലുള്ള സഹകരണവുമായി ഇലക്ട്രിക്കിലേക്കുള്ള പരിവർത്തനം തുടരും.‐ നിലയ് ചന്ദ്ര പറഞ്ഞു. Admin
സന്നാഹ മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ തകര്‍ത്ത് കേരള ബ്ലാസ്‌റ്റേഴ്‌സ്
ഐഎസ്എല്‍ പുതിയ സീസണിനായുള്ള ഒരുക്കം ഗംഭീരമാക്കി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. പരിശീലന മത്സരത്തില്‍ ഇന്ത്യന്‍ നേവിയെ രണ്ട് ഗോളിന് തകര്‍ത്തു.
അൽ ഹിലാൽ യൂണൈറ്റഡ് FC യുടെ CEO സ്ഥാനത്തു ഇനി കേരള യുണൈറ്റഡ് FCയുടെ CEO ഷബീർ മണ്ണാരിൽ
യുണൈറ്റഡ് വേൾഡിന്റെ ദുബായ് ആസ്ഥാനമായുള്ള അൽ ഹിലാൽ യുണൈറ്റഡ് FC യുടെ CEO സ്ഥാനത്തു ഷബീർ മണ്ണാരിലിനെ നിയമിച്ചു. നിലവിൽ
ഐഎസ്എൽ പ്രീസീസൺ പരിശീലനത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ടീം കൊച്ചിയിലേക്ക് മടങ്ങുന്നു
ഹീറോ ഐഎസ്എൽ പുതിയ സീസണിലേക്കായി കേരള ബ്ലാസ്റ്റേഴ്സ് ടീം ഒരുങ്ങുന്നു. ഡ്യുറന്റ് കപ്പിനുശേഷമുള്ള ചെറിയ വിശ്രമം കഴിഞ്ഞ് കളിക്കാർ സെപ്തംബർ