Odisha FC has announced its official squad for the Hero Indian Super League 2021-22. The Bhubaneswar-based team is gearing up
Author: Admin
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി 2021-22 ഐഎസ്എലിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി, 2021-22ലെ ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗിനുള്ള തങ്ങളുടെ ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ചു. മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന്റെ കീഴില്‍ പരിശീലിക്കുന്ന ടീം, 2021 നവംബര്‍
Kerala Blasters announces 28-member squad for ISL 2021-22
Kerala Blasters FC announces their official squad for the Hero Indian Super League 2021-22. The squad led by Ivan Vukomanović
കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി #PlantATree, #PlantADream സംരംഭം അവതരിപ്പിച്ചു
ഹോം, എവേ, തേര്‍ഡ് കിറ്റ് ജേഴ്‌സികള്‍ക്കൊപ്പം ബയോഡീഗ്രേഡബിള്‍ ടാഗ് ഉള്‍പ്പെടുത്തുന്ന ഇന്ത്യയിലെ ആദ്യ ഫുട്‌ബോള്‍ ക്ലബ്ബായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. വിത്തുകള്‍ പൊതിഞ്ഞാണ് ജേഴ്‌സികള്‍ എത്തുക. ഈ ജേഴ്‌സികളില്‍ നിന്നുള്ള ബയോഡീഗ്രേഡബിള്‍ ടാഗ് ഒരാള്‍ നട്ടുപിടിപ്പിക്കുമ്പോള്‍, പരിസ്ഥിതിയെ മികച്ചതാക്കുന്നതിന് ചെറുതും എന്നാല്‍ വളരെ പ്രധാനപ്പെട്ടതുമായ ഒരു ചുവടുവെയ്പ്പാക്കിയിരിക്കും നടത്തുക. ഈ സീസണിലെ ക്ലബ്ബിന്റെ മൂന്നാമത്തെ കിറ്റായ വൈറ്റ് കിറ്റിന്റെ പിന്നിലെ ആശയ വിപുലീകരണമാണ് ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍. ഭാവിയിലേക്കുള്ള സങ്കീര്‍ത്തനമായി, ഭാവിയില്‍ ഒരാള്‍ നേടാന്‍ ഉദ്ദേശിക്കുന്നതെന്തും സാധ്യമാക്കുന്നതിലൂടെ നിറം ചേര്‍ക്കാന്‍ കഴിയുന്ന ഒരു ശൂന്യമായ ക്യാന്‍വാസിനെയാണ് വൈറ്റ് കിറ്റ് സൂചിപ്പിക്കുന്നത്. വിത്ത് നടുന്നതിന് മുമ്പ് ഒരാളുടെ സ്വപ്നം എഴുതാനുള്ള ശൂന്യമായ ഒരു ഇടം കിറ്റുകളിലെ ഓരോ ടാഗുകളിലുമുണ്ട്. ദിവസവും വിത്ത് നനയ്ക്കുന്നത്, ഒരാളുടെ ലക്ഷ്യങ്ങള്‍ അത് എന്തുതന്നെയായാലും നേടാനുള്ള പ്രതിബദ്ധതയെ സൂചിപ്പിക്കും. സമൂഹത്തില്‍ വലിയ ദൗത്യം നിര്‍വഹിക്കുന്നതില്‍ ഫുട്‌ബോളിന് വലിയ പങ്കുണ്ടെന്ന് #PlantATree, #PlantADream സംരംഭത്തെക്കുറിച്ച് സംസാരിച്ച കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഈ സീസണില്‍ സാമൂഹിക സുസ്ഥിരതയെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിന് ക്ലബിന്റെ മൂന്നാം കിറ്റ് പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഈ സംരംഭത്തിലൂടെ, ഞങ്ങളുടെ എല്ലാ ആരാധകരും ഈ ബയോഡീഗ്രേഡബിള്‍ ടാഗുകള്‍ നട്ടുപിടിപ്പിക്കാനും, അവരുടെ സ്വപ്‌നം പോലെ അതിനെ പരിപോഷിപ്പിക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഈ കോള്‍ ടു ആക്ഷന്‍ സാധ്യമാക്കാന്‍ ഞങ്ങളെ സഹായിച്ചതിന് ഞങ്ങളുടെ പങ്കാളിയായ SIX5SIXന് നന്ദി പറയാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. സാമൂഹിക പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോമായി ഫുട്‌ബോള്‍ ഉപയോഗിക്കുന്നതിന് ഞങ്ങളുടെ ആരാധകരെ, പ്രത്യേകിച്ച് ഞങ്ങളുടെ യുവആരാധകരെ ശാക്തീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് ഈ ക്ലബ്ബും നിലകൊള്ളുന്നതിന്റെ കാതല്‍. ഞങ്ങള്‍ ഇതിലേക്ക് ഒരു ചെറിയ ചുവടുവെപ്പ് നടത്തി, ഭാവിയിലും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ തുടരും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ കിറ്റുകള്‍ ഇപ്പോള്‍ https://six5sixsport.com/collections/kerala-blastsers എന്ന ഓണ്‍ലൈന്‍ ലിങ്കിലൂടെ വില്‍പ്പനയ്ക്ക് ലഭ്യമാണ്. Admin
RoundGlass Punjab FC selects 66 U10-U15 players for final round of trials in December
RoundGlass Punjab FC has shortlisted 66 players from across Punjab in the U10 – U15 age group for its final
Chennaiyin FC sign young midfielder Ninthoi Meetei from NorthEast United
Chennaiyin FC have completed the signing of the young Indian attacking midfielder Ninthoi Meetei on a three-year deal, starting the
Jamshedpur begin their Durand Cup campaign with a win against Sudeva Delhi FC
Jamshedpur FC reigned supreme but by only the finest of margins, defeating I-League side Sudeva Delhi FC by a goal
FC Bengaluru United register maiden Durand Cup win on debut against CRPF
Second division side FC Bengaluru United registered a maiden Durand Cup win on debut, when they outplayed CRPF 1-0 with
Kerala Blasters FC launches #PlantATree, #PlantADream initiative
In a first for any football club in India, Kerala Blasters FC has included a biodegradable tag with each of