മലയാളി പരിശീലകൻ ബിനോ ജോർജ് കേരള യുണൈറ്റഡ് എഫ്‌സി മുഖ്യപരിശീലകനായി ചുമതലയേറ്റു

മലയാളി പരിശീലകൻ ബിനോ ജോർജ് കേരള യുണൈറ്റഡ് എഫ്‌സി മുഖ്യപരിശീലകനായി ചുമതലയേറ്റു

കേരള യുണൈറ്റഡ് FC മലയാളി കോച്ച് ശ്രി ബിനോ ജോർജ്‌ജുമായി കരാറിൽ ഏർപ്പെട്ടു.

അടുത്ത മാസം ബെംഗളുരുകിൽ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷന് മുന്നോടിയായിരുന്ന് മുഘ്യ പരിശീലകന്റെ പ്രഘ്യപാനം. കഴിഞ്ഞ നാലു വർഷമായി ബിനോ ജോർജ് ഗോകുലം കേരളം FCയുടെ ഭാഗമായിരിന്നു.

” കേരള യുണൈറ്റഡിന്റെ കൊടുംബത്തിൽ ചേർന്നതിൽ അഭിമാനിക്കുന്നു. മുൻപ് ടെക്നിക്കൽ ഡയറക്ടർ എന്ന നിലയിൽ നിന്ന് ഒരു പടിയിറടങ്ങി, തിരികെ കോച്ചിങ്ങിൽ ശ്രദ്ധിക്കുക എന്നാണു ലക്ഷ്യം.isl ഐ ലീഗ് ഓഫർ ഉണ്ടായിരുന്നെങ്കിലും അതിൽ കേരള യുണൈറ്റഡ് ആണ് മികച്ച അവസരം നൽകിയത്. കേരളത്തിലെ ഒരുപാട് കഴിവുള്ള, അവസരങ്ങൾ ലഭിക്കാത്ത കളിക്കാർക്ക് യൂണൈറ്റഡിലൂടെ അവസരങ്ങൾ ലഭിക്കാൻ സാധിക്കും. യുണൈറ്റഡിന് ഭാവിയിൽ ഉന്നതങ്ങളിൽ എത്തിക്കുകയാണ് എന്റെ ലക്ഷ്യം” കരാറിൽ ഏർപെട്ടതിനു ശേഷം ബിനോ ജോർജ് പറഞ്ഞു.

” ഒരുപാട് പരിചയസമ്പത്തുള്ള ഒരു കോച്ച് ആണ് ബിനോ ജോർജ്‌. അദ്ദേഹത്തിന്റെ കേരള ഫുട്ബോളിനോടുള്ള ദീർഘ വീക്ഷണമാണ് യുണൈറ്റഡിന് ആകർഷിച്ചത്. കേരളത്തിലിലൂടെ പുതിയ പ്രൊഫഷണൽ കളിക്കാർ ഇതിലൂടെ വരാൻ സാധിക്കും.” കേരള യുനൈറ്റഡ് FC CEO ഷബീർ മണ്ണാരിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *