ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മണ്ണിൽ പന്തുതട്ടാൻ ഒരു മലയാളി

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മണ്ണിൽ പന്തുതട്ടാൻ ഒരു മലയാളി

മാന്നാർ കുട്ടംപേരൂർ സ്വദേശിയായ 21 വയസുകാരൻ ആദർശ് തിരുവല്ല മാർത്തോമ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ഈ അടുത്തകാലത്താണ് സ്പാനിഷ് അഞ്ചാം ഡിവിഷൻ ടീമായ സിഡി ലാ വിർജൻ ഡെൽ കാമിനോയ്‌ക്കൊപ്പം ഒരു മാസത്തെ പരിശീലന പരിപാടിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. വളർന്നുവരുന്ന യുവ ഫുട്ബോൾ താരത്തിന് സഹായഹസ്തവുമായി മലയാളി ക്രിക്കറ്റ്‌ താരം സഞ്ജു സാംസൺ മുന്നിട്ടിറങ്ങിയത് വാർത്താ പ്രാധാന്യം നേടിയിരിന്നു .

പിതാവിന്റെ സ്വപ്നം കാലിൽ ആവാഹിച്ച ആദർശ്

ഒരു ഫുട്ബോൾതാരമാകണമെന്നുള്ള ആഗ്രഹം സാമ്പത്തികപരാധീനതകളും കുടുംബപശ്ചതലവും മൂലം ഉപേക്ഷിക്കേണ്ടി വന്നയാളാണ് ആദർശിന്റെ പിതാവ് പ്രകാശ്. പ്രകാശ് തന്റെ സ്വപ്‌നങ്ങൾ മകനിലൂടെ പൂവണിയുന്നത് കാണുകയാണിപ്പോൾ. തന്റെ അച്ഛന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും തന്റെ ഫുട്ബോൾ പരിശീലനത്തിനായി ചെലവഴിച്ച ആദർശ് ഇപ്പോൾ സ്വപനങ്ങൾ ഒന്നൊന്നയി കീഴടക്കുകയാണ്.

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകനായ ആദർശ്, 2018-ൽ ഷില്ലോങ്ങിൽ കേരള യൂത്ത് ടീമിനായി കളിച്ച് രണ്ട് ഗോളുകൾ നേടിയതിലൂടെയാണ് ആരാധകശ്രദ്ധ നേടുന്നത്. സീനിയർ തലത്തിൽ, രാജസ്ഥാൻ എഫ്‌സിക്കും മിനർവ പഞ്ചാബ് എഫ്‌സിക്കും വേണ്ടിയും കളിച്ച ടിയാൻ മഹാത്മാഗാന്ധി സർവകലാശാല ടീമിനെയും പ്രതിനിധീകരിച്ചിട്ടുണ്ട്.

സ്വപ്നങ്ങൾക്കുപിന്നാലെ സ്പെയിനിലേക്ക്

സ്‌പെയിനിലെ അഞ്ചാം ഡിവിഷൻ ലീഗ് ക്ലബ്ബായ ഡിപോർട്ടീവോ ലാ വിർജൻ ഡെൽ കാമിനോയിൽ ഒരു മാസത്തെ പരിശീലനത്തിന് യുവപ്രതിഭയായ ആദർശിന് അവസരം ലഭിച്ചു. മെയ് 8 മുതൽ 21 വരെയുള്ള പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ക്ലബ്ബ് അദ്ദേഹത്തിന്റെ വിസയും അനുബന്ധ രേഖകളും ആദ്യമയച്ചിരുന്നു. പക്ഷെ കോവിഡ് സാഹചര്യം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ കാരണം അയാൾക്ക് പോകാൻ കഴിഞ്ഞില്ല. ഭാഗ്യവശാൽ, ക്ലബ് യാത്ര മാറ്റിവച്ചു.

പിന്നീട് നവംബറിലാണ് അദ്ദേഹം സ്പെയിനിലേക്ക് പോയത്. അവിടെ അഞ്ചിലധികം മത്സരങ്ങൾ കളിക്കുകയും ഒരുമാസത്തോളം പരിശീലനം നടത്തുകയും ചെയ്തിരുന്നു.

സ്വപ്നം പൂർത്തീകരിക്കാൻ നാട് കൂടെനിന്നപ്പോൾ

പരിശീലനത്തിനായി സ്പെയിനിൽ എത്തുന്നതിന് സാമ്പത്തികം തടസ്സമായി. ചെങ്ങന്നൂർ എംഎൽഎയും ഫിഷറീസ്, സാംസ്കാരിക, യുവജനകാര്യ മന്ത്രിയുമായ സജി ചെറിയാൻ ഫെയ്‌സ്ബുക്കിലെഴുതിയ ദീർഘമായ കുറിപ്പിലൂടെയാണ് ഇക്കാര്യം എല്ലാവരും അറിഞ്ഞത്. ഇതറിഞ്ഞ സഞ്ജു ആദർശിന്റെ വിമാന ടിക്കറ്റുകൾ സ്‌പോൺസർ ചെയ്തു.കാരക്കാട് ലിയോ ക്ലബ്ബ് 50000 രൂപ ആദർശിന് കൈമാറിയിരുന്നു. സുഹൃത്തുക്കളും നാടും ഒത്തു ചേർന്നത്തോടെയാണ് സ്വപ്നയാത്ര ആദർശിന് സാധ്യമായത്.

നിർണായമായ രണ്ടാംചുവടുവെപ്പ്

തന്റെ അച്ഛന്റെ സ്വപ്നങ്ങളും നാട്ടുകാരുടെയും കൂട്ടുകാരുടെയും സഹായങ്ങളും വെറുതെയായില്ല എന്ന് തെളിയിക്കുകയാണ് ആദർശ് ഇപ്പോൾ. സ്പെയിനിലെ ട്രൈയിനിങ്ങിൽ കാഴ്ചവെച്ച മികച്ച പ്രകടനം മൂലം പോർച്ചുഗീസ് ക്ലബ്ബായ അൽമോറ എഫ്. സി യിൽ ഇപ്പോൾ ആദർശിനു കോൺട്രാക്ട് ലഭിച്ചിട്ടുണ്ട്. വിസക്കും മറ്റും അനുബന്ധ പേപ്പറുകളും ശരിയായാൽ ഉടൻതന്നെ പോർട്ടുഗീസിലേക്ക് പറക്കാൻ തയാറായി നിൽക്കുകയാണെന്ന് ഫേസ്ബുക്കിൽ ഇട്ട കുറുപ്പിൽ ആദർശ് അറിയിച്ചു.

English Summary: Indian Footballer Adarsh PR receives contract from Portuguese club Amora F.C

-ദസ്തയോ

Leave a Reply

Your email address will not be published. Required fields are marked *