ഗോകുലം കേരള എഫ് സി ഡൽഹി സ്വദേശിയും പരിചയ സമ്പന്നനുമായ പ്രധിരോധനിരക്കാരൻ പവൻ കുമാറുമായി കരാറിൽ എത്തി.
26 വയസ്സുള്ള ഡിഫൻഡർ ഇന്ത്യൻ സൂപ്പർ ലീഗിലും ഐ ലീഗിലും കളിച്ച പരിചയസമ്പന്നതയുമായിട്ടാണ് ഗോകുലത്തിലേക്ക് വരുന്നത്. കഴിഞ്ഞ വര്ഷം റിയൽ കാശ്മീരിന് വേണ്ടി ഐലീഗ് കളിച്ചു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ അക്കാഡമിയിലൂടെ വളർന്നു വന്ന താരമാണ് പവൻ. ഇന്ത്യൻ അണ്ടർ-19 ടീമിലും കളിച്ചിട്ടുണ്ട്. പിന്നീട് ഐ ലീഗ് ടീമുകളായ ചർച്ചിൽ ബ്രദേഴ്‌സ്, സാൽഗോക്കർ വേണ്ടി കളിച്ചു.
Let us welcome Pawan Kumar to the fold 🎪
— Gokulam Kerala FC (@GokulamKeralaFC) August 23, 2021
The experienced defender from Delhi has penned a two-year-long deal with the Malabarians ✍️🔥#GKFC #Malabarians #newsigningalert🚨 pic.twitter.com/nvFkeIRPKQ
ഇന്ത്യൻ സൂപ്പർ ലീഗ് ടീമായ എഫ് സി പുണെ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വേണ്ടിയും ബൂട്ട് കെട്ടി.
“വളരെയധികം സന്തോഷമുണ്ട് ഗോകുലത്തിനു വേണ്ടി കളിക്കുവാൻ കഴിയുന്നതിൽ. ഗോകുലത്തിനു വേണ്ടി കിരീടങ്ങൾ നേടാം കഴിയും എന്ന പ്രതീക്ഷയിലാണ് ഇവിടെ ചേർന്നത്,” പവൻ കുമാർ പറഞ്ഞു.
“പരിചയ സമ്പന്നനായ ഡിഫെൻഡറാണ് പവൻ. അദ്ദേഹത്തിന് എല്ലാ ആശംസകളും നേരുന്നു,” ഗോകുലം കേരള എഫ് സി പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.
Follow us on TWITTER, INSTAGRAM and YOUTUBE. Join our TELEGRAM Channel.