യുവതാരം ഗിവ്‌സണ്‍ സിങുമായുള്ള കരാര്‍ ഒരു വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി പ്രഖ്യാപിച്ചു. പുതിയ കരാര്‍ പ്രകാരം 2024 വരെ ഗിവ്‌സണ്‍ ക്ലബ്ബില്‍ തുടരും.
Category: Malayalam
മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇനി കേരള യുണൈറ്റഡ് FCയുടെ ഹോം സ്റ്റേഡിയം
കേരള യുണൈറ്റഡ് FCയുടെ പുതിയ ഹോം സ്റ്റേഡിയമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയം തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾ മുൻപ് ആയിരിന്നു സ്റ്റേഡിയം സംബന്ധിച്ച് കരാർ ഉപ്പു വെച്ചത്. സെപ്റ്റംബറിൽ
സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമിക്കായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സംസ്ഥാന സര്‍ക്കാരുമായി കൈകോര്‍ക്കുന്നു
തിരുവനന്തപുരം ജിവി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍ കേന്ദ്രമായുള്ള, സ്‌പോര്‍ട്‌സ് കേരള എലൈറ്റ് റെസിഡന്‍ഷ്യല്‍ ഫുട്‌ബോള്‍ അക്കാദമി നടത്തിപ്പിനായി കേരള സര്‍ക്കാരുമായുള്ള (ഡിഎസ്‌വൈഎ) പങ്കാളിത്തം സന്തോഷപൂര്‍വം പ്രഖ്യാപിച്ച് കേരള
ഐഎസ്‌എൽ പ്രീസീസൺ പരിശീലനത്തിനായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം കൊച്ചിയിലേക്ക് മടങ്ങുന്നു
ഹീറോ ഐഎസ്‌എൽ പുതിയ സീസണിലേക്കായി കേരള ബ്ലാസ്‌റ്റേഴ്‌സ് ടീം ഒരുങ്ങുന്നു. ഡ്യുറന്റ് കപ്പിനുശേഷമുള്ള ചെറിയ വിശ്രമം കഴിഞ്ഞ് കളിക്കാർ സെപ്‌തംബർ 26ന് കൊച്ചിയിലേക്ക് മടങ്ങും. അൽവാരോ വാസ്‌ക്വേസ്
അൽ ഹിലാൽ യൂണൈറ്റഡ് FC യുടെ CEO സ്ഥാനത്തു ഇനി കേരള യുണൈറ്റഡ് FCയുടെ CEO ഷബീർ മണ്ണാരിൽ
യുണൈറ്റഡ് വേൾഡിന്റെ ദുബായ് ആസ്ഥാനമായുള്ള അൽ ഹിലാൽ യുണൈറ്റഡ് FC യുടെ CEO സ്ഥാനത്തു ഷബീർ മണ്ണാരിലിനെ നിയമിച്ചു. നിലവിൽ കേരള യുണൈറ്റഡ് FC യുടെ CEO
കരൺജിത് സിങ് കേരള ബ്ലാസ്‌റ്റേഴ്‌സുമായുള്ള കരാർ 2023 വരെ നീട്ടി
പരിചയ സമ്പന്നനായ ഗോൾ കീപ്പർ കരൺജിത് സിങ്ങുമായുള്ള കരാർ നീട്ടിയതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി സന്തോഷപൂർവം അറിയിച്ചു. അടുത്ത വർഷംവരെയാണ് കരാർ നീട്ടിയത്. പരിക്കേറ്റ അൽബീനോ ഗോമെസിന് പകരമായിട്ടാണ് ക്ലബ്ബ് കഴിഞ്ഞ വർഷം കരൺജിതുമായി കരാർ ഒപ്പിട്ടത്. പഞ്ചാബിൽ ജനിച്ച കരൺജിത് പതിനഞ്ചാംവയസിൽ ഫുട്‌ബോൾ കളിച്ചുതുടങ്ങി. 2004ൽ ജെസിടി എഫ്‌സിയിൽ ചേർന്ന കരൺജിത് പിന്നീടുള്ള ആറ് സീസണുകളിൽ ക്ലബിൻറെ ഭാഗമായിരുന്നു. 2010‐11ൽ സാൽഗോക്കറിലെത്തി. അരങ്ങേറ്റ സീസണിൽതന്നെ ഐ ലീഗ് ചാമ്പ്യൻമാരുടെ ഭാഗമായി. പിന്നാലെ ചെന്നൈയിൻ എഫ്‌സിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ 2019വരെ കളിച്ചു. 2015ലും 2017‐18ലും ഐഎസ്‌എൽ കിരീടംനേടി. അവസാന ഘട്ടമാകുമ്പോഴേക്കും ഗോൾ കീപ്പിങ് കോച്ച് ചുമതല കൂടി വഹിച്ചു. 2021ൽ ജനുവരിയിലെ താരകൈമാറ്റ ജാലകത്തിലൂടെയാണ് കരൺജിത് ബ്ലാസ്‌റ്റേഴ്‌സിൽ ചേരുന്നത്. 17 തവണ ഇന്ത്യൻ ദേശീയ ടീമിന്റെ ഭാഗമായി. ഇന്ത്യൻ സൂപ്പർ ലീഗിൽ 49 മത്സരങ്ങളുടെ അനുഭവ സമ്പത്തുള്ള കരൺജിത് 118 സേവുകൾ നടത്തി. 13 കളിയിൽ ഗോൾ വഴങ്ങിയില്ലെന്ന റെക്കോർഡുമുണ്ട്. ‘കേരള ബ്ലാസ്‌റ്റേഴ്‌സിനൊപ്പം തുടരുന്നതിൽ സന്തോഷം. എന്റെ അനുഭവ സമ്പത്തിലൂടെ നേടിയ അറിവുകൾ എന്റെ സഹകളിക്കാർക്ക് പകർന്നുനൽകാൻ കഴിയുമെന്ന് ഞാൻ പ്രത്യാശിക്കുന്നു. കളത്തിൽ ഇറങ്ങാനും ടീമിനെ ഈ വർഷം കപ്പ് നേടാൻ സഹായിക്കാനും ഞാൻ കാത്തിരിക്കുന്നു. ഓരോ ഘട്ടത്തിലും ഞങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ആവേശം നൽകുന്ന ആരാധർക്ക് വേണ്ടിയാണത് ‐ കരൺജിത് പറയുന്നു. ‘ഐഎസ്‌എലിൽ മത്സരിക്കുന്ന കളിക്കാരിലെ റെക്കോഡുകാരനാണ് കരൺജിത്. അദ്ദേഹത്തിന്റെ പ്രൊഫഷണലിസവും കളിയോടുള്ള മനോഭാവവുമാണ് എന്തുകൊണ്ട് ഇത്രയും നീണ്ട കരിയർ വിജയകരമാക്കി എന്നതിന് കാരണം. യുവതലമുറയ്‌ക്ക് മികച്ച മാതൃകയാണ് അദ്ദേഹം. അതുകൊണ്ടാണ് ഇത്രയും പ്രൊഫഷണൽ മികവുള്ള കളിക്കാരെ ഞങ്ങളുടെ ടീമിന് ആവശ്യമാകുന്നത്‐ കെബിഎഫ്‌സി സ്‌പോർടിങ് ഡയറക്ടർ കരോളിസ് സ്‌കിൻകിസ് പറയുന്നു. മുൻപ് ബിജോയ് വർഗീസ്, ജീക്‌സ്‌ൺ സിങ്, മാർകോ ലെസ്‌കോവിച്ച്, പ്രഭ്‌സുഖൻ ഗിൽ എന്നിവരുടെ കരാർ നീട്ടിയതായി കെബിഎഫ്‌സി പ്രഖ്യാപിച്ചിരുന്നു. Admin
ഗോകുലം കേരള എഫ് സി എ എഫ് സി കപ്പ് ഗ്രൂപ്പ് ഡി യിൽ
ഗോകുലം കേരള എഫ് സി എ എഫ് സി കപ്പ് ഗ്രൂപ്പ് ഡി യിൽ. ബംഗ്ലാദേശ് ചാമ്പ്യന്മാരായ ബസുന്ദര കിങ്‌സ്, മാലി ദ്വീപ് ചാമ്പ്യന്മാരായ മാസിയ, പ്ലേ
റഫിറിയിംഗിനെതിരെ പരാതിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് വീണ്ടും രംഗത്ത്
ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്‌എൽ) റഫറിയിംഗിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനിൽ (എഐഎഫ്‌എഫ്) ഔദ്യോഗിക പരാതി നൽകി കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി. കെ. ബി. എഫ്. സി
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മണ്ണിൽ പന്തുതട്ടാൻ ഒരു മലയാളി
മാന്നാർ കുട്ടംപേരൂർ സ്വദേശിയായ 21 വയസുകാരൻ ആദർശ് തിരുവല്ല മാർത്തോമ കോളേജിലെ ബിരുദ വിദ്യാർത്ഥിയാണ്. ഈ അടുത്തകാലത്താണ് സ്പാനിഷ് അഞ്ചാം ഡിവിഷൻ ടീമായ സിഡി ലാ വിർജൻ
