മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇനി കേരള യുണൈറ്റഡ് FCയുടെ ഹോം സ്റ്റേഡിയം

മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇനി കേരള യുണൈറ്റഡ് FCയുടെ ഹോം സ്റ്റേഡിയം

കേരള യുണൈറ്റഡ് FCയുടെ പുതിയ ഹോം സ്റ്റേഡിയമായി മഞ്ചേരി പയ്യനാട് സ്റ്റേഡിയം തീരുമാനിച്ചു. കുറച്ചു ദിവസങ്ങൾ മുൻപ് ആയിരിന്നു സ്റ്റേഡിയം സംബന്ധിച്ച് കരാർ ഉപ്പു വെച്ചത്. സെപ്റ്റംബറിൽ നടക്കുന്ന ഐ-ലീഗ് സെക്കന്റ് ഡിവിഷൻ മുമ്പുള്ള പരിശീലന ക്യാമ്പ് ഉണ്ടനെ തന്നെ ആരംഭിക്കാൻ ഒരുങ്ങുകയാണ് യുണൈറ്റഡ്.

“മഞ്ചേരി പയ്യനാട് സ്റ്റേഡിയം കേരള യുണൈറ്റഡ് FCയുടെ ഹോം stadium കരാറിൽ ഉപ്പു വെച്ചു എന്ന് സന്തോഷത്തോടെ അറിയിക്കുന്നു. ഫുട്ബോളിന് അതിയായി സ്നേഹിക്കുന്ന മലപ്പുറത്തിന്റെ ഹൃദയ ഭാഗത്താണ് സ്റ്റേഡിയം. സ്റ്റേഡിയത്തിന്റെ നിലവാരം തീർച്ചയായും ഒരു പടി മുകളിലാണ്.” കേരള യുനൈറ്റഡ് FC CEO ഷബീർ മണ്ണാരിൽ പറഞ്ഞു.

“പയ്യനാട് സ്റ്റേഡിയം കേരള യുണൈറ്റഡിന് വേണ്ടി അനുവദിച്ചു തന്ന സ്പോർട്സ് കൗൺസിലിന് കേരള യുണൈറ്റഡിന്റെ പേരിൽ നന്ദി അറിയിക്കുന്നു.” മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published.