ഡ്യുറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

ഡ്യുറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ പ്രഖ്യാപിച്ചു

ഡ്യൂറന്റ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിനെ പ്രഖ്യാപിച്ചു. മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ചിന് കീഴിലാണ് ടീം ഇറങ്ങുന്നത്. ഈ സീസൺ ഐഎസ്എലിനുള്ള ഒരുക്കം കൂടിയാണ് ബ്ലാസ്റ്റേഴ്സിന്.

സെപ്തംബർ 11ന് ഇന്ത്യൻ നേവിയുമായിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. വിവേകാനന്ദ യുബ ഭാരതി ക്രിരൻഗൻ (വിവെെബികെ) സ്റ്റേഡിയത്തിലാണ് മത്സരം. ഇതേവേദിയിൽവച്ച് സെപ്തംബർ 15ന് ബംഗളൂരു എഫ്സിയുമായി കളിക്കും. മൂന്നാം മത്സരം ഡൽഹി എഫ്സിയുമായി സെപ്തംബർ 21ന്. മോഹൻ ബഗാൻ ക്ലബ്ബ് ഗ്രൗണ്ടിലാണ് കളി.

‘ഈ വർഷത്തെ ഡ്യൂറന്റ് കപ്പിനായി ഞങ്ങൾ ഒരുങ്ങിക്കഴിഞ്ഞു. ഡ്യുറന്റ് കപ്പ്, ടീമിന് നല്ല മത്സര പരിചയം നൽകുമെന്ന് പ്രതീക്ഷിക്കുന്നു. മികച്ച മത്സരങ്ങളുണ്ടാകുമെന്നും വിശ്വാസമുണ്ട്. ഈ മത്സരങ്ങൾ കളിക്കാരുടെ ആത്മവിശ്വാസത്തിന് വീര്യവും, കൂടുതൽ പ്രചോദനവും നൽകും– കേരള ബ്ലാസ്റ്റേഴ്സ് എഫ്സി മുഖ്യ പരിശീലകൻ ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഡ്യുറന്റ് കപ്പിനുള്ള ടീം ഇങ്ങനെ:

ഗോൾ കീപ്പർമാർ– അൽബിനോ ഗോമെസ്, പ്രബുക്ഷൺ സിങ് ഗിൽ, സച്ചിൻ സുരേഷ്.

പ്രതിരോധം– വി ബിജോയ്, എനെസ് സിപോവിച്ച്, ജെസെൽ കർണെയ്റോ, അബ്ദുൾ ഹക്കു, സഞ്ജീവ് സ്റ്റാലിൻ, ഹോർമിപാം റുയ്-വാ, ഷഹജാസ് തെക്കൻ, ധെനചന്ദ്ര മീട്ടി, സന്ദീപ് സിങ്.

മധ്യനിര– ജീക്സൺ സിങ്, സഹൽ അബ്ദുൾ സമദ്, കെ പി രാഹുൽ, അഡ്രിയാൻ ലുണ, സുഖം യോയ്ഹെൻബ മീട്ടി, ലാൽതംഗ ഖോൾറിങ്, കെ ഗൗരവ്, ഹർമൻജോത് ഖബ്ര, ഗിവ്സൺ സിങ്, ആയുഷ് അധികാരി, കെ പ്രശാന്ത്, സെയ്ത്യാസെൻ സിങ്, വിൻസി ബരെറ്റോ, അനിൽ ഗവോങ്കർ.

മുന്നേറ്റനിര– ഹോർജെ പെരേര ഡയസ്, വി എസ് ശ്രീക്കുട്ടൻ, ചെഞ്ചൊ ഗെൽഷൻ.

Leave a Reply

Your email address will not be published. Required fields are marked *