ഇന്ത്യൻ സൂപ്പർ ലീഗിലെ (ഐഎസ്‌എൽ) റഫറിയിംഗിന്റെ ഗുണനിലവാരത്തെക്കുറിച്ച് അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷനിൽ (എഐഎഫ്‌എഫ്) ഔദ്യോഗിക പരാതി നൽകി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി. കെ. ബി. എഫ്. സി മീഡിയ ( KBFC Media ) പുറത്തുവിട്ട ക്ലബ് സ്റ്റേറ്റ്മെന്റിലൂടെയാണ് ഈകാര്യം ആരാധകരിലേക്ക് എത്തിയത്.
റഫറി ആർ. വെങ്കിടിഷിന്റെ പേരെടുത്തുപറഞ്ഞുകൊണ്ടാണ് പരാതി നൽകിയിരിക്കുന്നത്. അദ്ദേഹം നിയന്ത്രിച്ച രണ്ടുമത്സരങ്ങളിലും തികച്ചും പക്ഷേപേതപരവും നിലവാരം കുറഞ്ഞതുമായ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് എ. ഐ. എഫ്. എഫ് (A. I. F. F)ന് അയച്ച കത്തിൽ ടീം മാനേജ്മെന്റ് വ്യക്തമാക്കിയിട്ടിട്ടുണ്ട്.
റഫറിമാർ ചെയ്യുന്ന ഇത്തരം തെറ്റുകൾ കളിയുടെ മനോഹരിതയെ തന്നെ ബാധിക്കുന്നുണ്ട്. മാത്രമല്ല, അത്‍ ലീഗിന്റെ നിലനിൽപ്പിനെത്തന്നെ ചോദ്യം ചെയ്യുന്നതാണെന്നും വിലപ്പെട്ട പോയിന്റുകൾ നഷ്ടമാക്കുന്നതിനേക്കളുപരി ആരാധകർക്കിടയിലും വലിയ പ്രശ്നമാകുമെന്നും കത്തിലുണ്ട്.
വെങ്കിടിഷ് നടത്തിയ പിഴവുകളും തെറ്റായതീരുമാനങ്ങളും വ്യക്തമായിതന്നെ കത്തിൽവിവരിക്കാൻ ടീമിനായിട്ടുണ്ട്. അദ്ദേഹത്തിനെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈസ്റ്റ്‌ബംഗാളിനെതിരെ കളികഴിഞ്ഞശേഷം ഗ്രൗണ്ടിൽവെച്ചും അതുകഴിഞ്ഞുള്ള സമ്മാനധാനചടങ്ങിലും കെ. ബി. എഫ്. സി മധ്യനിരതാരം അഡ്രിയാൻ ലൂണ, നിലവാരം കുറഞ്ഞ റഫറിയിങ്ങിനെതിരെ തന്റെ നീരസം പ്രകടിപ്പിച്ചിരുന്നു.
മുൻപും പരാതികൾ
ഇത് ആദ്യമായല്ല കെ. ബി. എഫ്. സി ക്ക് എതിരെ റഫറിമാർ വില്ലന്മാരാകുന്നത്. മുൻപും കെ. ബി. എഫ്. സി പരാതിയുമായി അധികാരികളെ സമീപിച്ചിട്ടുമുണ്ട്. കഴിഞ്ഞ സീസണിൽ ഫെബ്രുവരിയിൽ എ. ടി. കെ യുമായുള്ള മത്സരത്തിന് ശേഷമാണു അവസാനമായി കെ. ബി. എഫ്. സി പരാതി നൽകിയത്.
ഇതിന് മുൻപുള്ള സീസണുകളിൽ ബംഗ്ളൂരു എഫ് സി ഉടമ പാർഥ് ജിൻഡലും ഈസ്റ്റ്‌ബംഗാൾ ന്റെ മുൻകോച്ച് റോബിഫൗളറും നിലവാരംകുറഞ്ഞ റഫററിയിങ്ന് എതിരെ പരസ്യമായിപ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട് . ഈ സീസൺ നോക്കിയാൽ എ. ടി. കെ എം. ബി (ATKMB) യും പരാതിയുമായി മുന്നോട്ടുവന്നിരുന്നു.
എലൈറ്റ് റഫറി ഡെവലപ്‌മെന്റ് പ്രോഗ്രാം
കഴിഞ്ഞ ഒരാഴ്ചക്കിടയിലാണ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ സംഘാടകരായ ഫുട്ബോൾ സ്പോർട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎൽ) ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനും (എഐഎഫ്എഫ്) അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യയിലെ റഫറിമാരുടെ വികസനത്തിനായി 10 കോടിയിലധികം രൂപ നിക്ഷേപിക്കുന്നു എന്നും ഇംഗ്ലീഷ് പ്രീമിയർ ലീഗിന് റഫറിമാരെ നൽകുന്ന അന്താരാഷ്ട്ര ബോഡിയായ പ്രൊഫഷണൽ ഗെയിം മാച്ച് ഒഫീഷ്യൽസ് ബോർഡ് (PGMOL ) ‘എലൈറ്റ് റഫറി ഡെവലപ്‌മെന്റ് പ്രോഗ്രാം’ പദ്ധതിയിൽ പങ്കാളികളായി രംഗത്തെത്തിയിട്ടുണ്ട് എന്നുമുള്ള വാർത്തപുറത്തുവന്നത്.
എന്നാൽ ഈപദ്ധതിയിൽ നിന്നും വ്യക്തമായ ഫലംകിട്ടിത്തുടങ്ങണമെങ്കിൽ കുറഞ്ഞത് മൂന്നുവർഷമെങ്കിലുംഎടുത്തേക്കും. റഫറിയിംഗ് ഫുട്‌ബോളിന്റെ അവിഭാജ്യ ഘടകമാണ് എന്നതിനാൽ ഇന്ത്യൻ ഫുട്‌ബോളിലെ റഫറിമാരുടെ നിലവാരം എത്രയും പെട്ടെന്നതന്നെ ഉയരുവാൻ പ്രാർത്ഥിക്കുകയല്ലാതെ മറ്റൊരുവഴിയും ആരാധകർക്ക് മുന്നിലില്ല.
-ദസ്തയോ