യുണൈറ്റഡ് വേൾഡിന്റെ ദുബായ് ആസ്ഥാനമായുള്ള അൽ ഹിലാൽ യുണൈറ്റഡ് FC യുടെ CEO സ്ഥാനത്തു ഷബീർ മണ്ണാരിലിനെ നിയമിച്ചു. നിലവിൽ കേരള യുണൈറ്റഡ് FC യുടെ CEO കൂടി ആണ് ഷബീർ. ഇരു ക്ലബ്ബുകളും ഒരേ സമയത്തു കൈകാര്യം ചെയ്യും.
First Malayali to be a CEO of a Foreign Football Club ⚡💪💪
— Kerala United FC (@KeralaUnitedFC) September 27, 2021
Proud moment for Kerala. KUFC's CEO, Shabeer Mannaril will take charge as CEO of United World's Al Hilal United FC, Dubai. Will handle both the clubs simultaneously.
#purplepolikkum #kerala #united #keralafootball pic.twitter.com/pxEMVwZ45Y
“യുണൈറ്റഡ് വേൾഡ് ഏല്പിച്ച ഈ പുതിയ ദൗത്യം നിർവഹിക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വർഷങ്ങളായി ദുബൈയിൽ ഉള്ളതിനാൽ ക്ലബ് പ്രവർത്തനങ്ങളൊക്കെ സുഖകരമായി കൊണ്ട് പോകാൻ സാധിക്കും. രണ്ടാം ഡിവിഷനിൽ മികച്ച പ്രകടനം നടത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇതിലൂടെ ഇന്റർനാഷണൽ കമ്മ്യൂണിറ്റി ഹബായ ദുബൈയിൽ, യുണൈറ്റഡ് വേൾഡ് അക്കാദമി കൊണ്ട് വരാൻ സാധിക്കും. ഗ്രാസ്റൂട്ട്, യൂത്ത് ഡവലപ്മെന്റ് ആയിരിക്കും അൽ ഹിലാൽ യുണൈറ്റഡ് മുഖ്യമായും ശ്രദ്ധിക്കുക.” മലയാളി കൂടിയായ ഷബീർ പറഞ്ഞു
“അൽ ഹിലാൽ യുണൈറ്റഡിനെ അടുത്തറിയുന്ന ആളാണ് ഷബീർ. അതിനാൽ, ക്ലബ്ബിനോട് കൂടെ ഉടനെ ലയിച്ചു പോകാൻ സാധിക്കും. ലോക ഫുട്ബോളിൽ തന്നെ ഒരു വിദേശ ഫുട്ബോൾ ക്ലബ്ബിന്റെ CEO ഒരു മലയാളി ആകുന്നത് ഒരു പക്ഷെ ഇത് ആദ്യമായിട്ടാകും. ഒരു മലയാളി എന്ന നിലയിൽ, അതിൽ അഭിമാനിക്കുന്നു. ഷബീർ മണ്ണാറിലിന് തന്റെ ആശംസകൾ അറിയിക്കുന്നു,” കേരള യുനൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.