രാജ്യത്തെ പ്രമുഖ ഫിനാഷ്യല്‍ പേയ്‌മെന്റ് സ്ഥാപനമായ ഫോണ്‍പേയുമായുള്ള സഹകരണം പ്രഖ്യാപിച്ച് ഇന്ത്യയിലെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരുന്ന സീസണില്‍ ഫോണ്‍പേ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഔദ്യോഗിക പേയ്‌മെന്റ് പാര്‍ട്ണര്‍മാരാവും. പങ്കാളിത്തത്തിന്റെ ഭാഗമായി, ഐഎസ്എല്‍ മത്സരങ്ങളില്‍ താരങ്ങള്‍ ധരിക്കുന്ന കെബിഎഫ്‌സി ഒഫീഷ്യല്‍ ജഴ്‌സിയുടെ പിന്‍ഭാഗത്ത് ഫോണ്‍പേയും ഇടംപിടിക്കും.
They've got our back, literally 😉
— K e r a l a B l a s t e r s F C (@KeralaBlasters) September 10, 2021
A warm welcome to the KBFC family to our Official Payments Partner, @PhonePe_! 🤝🏼#YennumYellow
രാജ്യത്തെ ന്യൂജനറേഷന്‍ കമ്പനികളില്‍ ഒന്നാണ് ഫോണ്‍പേയെന്നും അവരെ കേരളാ ബ്ലാസ്‌റ്റേഴ്‌സ് കുടുംബത്തിലേക്ക് ഹാര്‍ദമായി സ്വാഗതം ചെയ്യുന്നതില്‍ അതീവ സന്തോഷമുണ്ടെന്നും കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു. ഡിജിറ്റല്‍, ജീവിതശൈലി പരിവര്‍ത്തനം എന്നിവയുടെ മുന്നേറ്റത്തിന് വഴിയൊരുക്കുന്ന അവര്‍, ടെക്‌നോളജിയിലൂടെയും സ്‌പോര്‍ട്‌സിലൂടെയും ആളുകളുടെ ജീവിതം മികച്ചതാക്കുന്ന ഞങ്ങളുടെ കാഴ്ചപ്പാട് പങ്കിടുകയും ചെയ്യുന്നുണ്ടെന്ന് നിഖില്‍ ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു.
30 കോടിയിലേറെ വരുന്ന ഒരു ഇന്ത്യന്‍ ഉപഭോക്തൃ അടിത്തറയുമായി വളര്‍ന്നുവരുന്ന ഒരു ദേശീയ ബ്രാന്‍ഡ് എന്നതില്‍ മാത്രമല്ല, ഒരു പ്രാദേശിക ബ്രാന്‍ഡ് എന്നതിലും ഞങ്ങള്‍ അഭിമാനിക്കുന്നുവെന്ന് ഫോണ്‍പേ ബ്രാന്‍ഡ് മാര്‍ക്കറ്റിങ് ഡയറക്ടര്‍ രമേശ് ശ്രീനിവാസന്‍ പറഞ്ഞു. ഫുട്‌ബോളും കേരള ബ്ലാസ്‌റ്റേഴ്‌സും, പ്രത്യേകിച്ചും കേരള വിപണിയില്‍ വലിയ അഭിനിവേശ വിഷയങ്ങളാണ് , ഈ പങ്കാളിത്തത്തില്‍ ഞങ്ങള്‍ ആവേശഭരിതരാണ്. സംസ്ഥാനത്തിന്റെ സാംസ്‌കാരിക ഘടനയുടെ ഭാഗമാകാനും, ഡിജിറ്റല്‍ പേയ്‌മെന്റുകളും സാമ്പത്തിക സേവനങ്ങളും എല്ലാവരിലേക്കും എത്തിക്കുന്നതിന് അര്‍ത്ഥപൂര്‍ണമായ സംഭാവന നല്‍കുന്നതിനുമുള്ള അവസരം ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.