കേരള യുണൈറ്റഡ് FC സന്തോഷ് ട്രോഫി താരമായ മിഥുൻ വി. യുമായി കരാറിൽ ഏർപ്പെട്ടു.
28 വയസ്സ് പ്രായവും, കണ്ണൂർ സ്വദേശിയും, SBI കേരള താരവുമായ മിഥുൻ വി. യുമായി കേരള യുണൈറ്റഡ് കരാറിൽ ഏർപ്പെട്ടു. കഴിഞ്ഞ ആറു വർഷമായി മിഥുൻ സന്തോഷ് ട്രോഫി ടീമിൽ അംഗമായിരുന്നു. 2018 സന്തോഷ് ട്രോഫി വിജയിക്കുകയും ചെയ്തു.ബിനോ ജോർജ് നയിച്ച കഴിഞ്ഞ സന്തോഷ് ട്രോഫി കേരളത്തിന്റെ ക്യാപ്റ്റൻ കൂടി ആയിരിന്നു മിഥുൻ.
You heard it right! Mithun V has signed for the Hornbills. 💪
— Kerala United FC (@KeralaUnitedFC) September 8, 2021
Time to see those magnificent saves 🔥#KeralaUnitedFC #TeamHornbills #purplepolikkum #kerala #united #keralafootball #indianfootball #indianfootballforwardtogether pic.twitter.com/ZCZv1x8b06
“കേരളത്തിൽ നിന്നും ഒരു പ്രൊഫഷണൽ ക്ലബ്ബിൽ ചേരാൻ സാധിച്ചതിൽ സന്തോഷം. സെക്കന്റ് ഡിവിഷൻ വിജയിപ്പിച്ചു കേരള യുണൈറ്റഡിനെ ഐ-ലീഗിയിലേക്കു എത്തിക്കുകയാണ് തന്റെ ലക്ഷ്യം. യുണൈറ്റഡ് വേൾഡ് മാനേജ്മെന്റിന് നന്ദി അറിയിക്കുന്നു,” സൈനിങ്ങിനു ശേഷം മിഥുൻ പറഞ്ഞു.
“മിഥുൻ വര്ഷങ്ങളായി കേരളത്തിന് വേണ്ടി കളിക്കുന്ന ഗോൾകീപ്പർ ആണ്. അദ്ദേഹത്തിന്റെ പരിചയസമ്പത്ത് തീർച്ചയായും ടീമിന് ഉപകാരപ്പെടുത്തും എന്ന് വിശ്വസിക്കുന്നു,” കേരള യുനൈറ്റഡ് FC മാനേജിങ് ഡയറക്ടർ സക്കറിയ കൊടുവേരി പറഞ്ഞു.
Follow us on TWITTER, INSTAGRAM and YOUTUBE. Join our TELEGRAM Channel.