ഗോകുലം കേരള എഫ് സി ഇന്ത്യൻ ടീം കളിക്കാരി മനീഷ കല്യാണുമായിട്ടുള്ള കരാർ പുതുക്കി.
കഴിഞ്ഞ രണ്ടു വർഷവും ഗോകുലത്തിനു വേണ്ടി മനീഷ കളിച്ചിട്ടുണ്ട്. ഫോർവേഡ് ആയി കളിക്കുന്ന മനീഷ പഞ്ചാബ് സ്വദേശിയാണ്. രണ്ടു വിങ്ങുകളിലും കളിക്കുവാൻ കഴിയും.
ഗോകുലത്തിനു വേണ്ടി കഴിഞ്ഞ വര്ഷം ഇന്ത്യൻ വിമൻസ് ലീഗ് നേടുന്നതിൽ മനീഷ സുപ്രധാന പങ്കു വഹിച്ചു. വേഗതയാർന്ന നീക്കങ്ങളും, ഗോൾ നേടുവാൻ ഉള്ള കഴിവാണ് മനീഷയുടെ പ്രത്യേകത.
Manisha Kalyan Renews 🆙🔝
— Gokulam Kerala FC (@GokulamKeralaFC) August 24, 2021
Indian national team player Manisha Kalyan has renewed her contract with the Malabarians 💪 #GKFC #Malabarians #IWL #afcwomensclubchampionship #womeninfootball⚽️ pic.twitter.com/wDKxn3glv1
“കഴിഞ്ഞ രണ്ടു വർഷമായി ഗോകുലത്തിനു വേണ്ടി കളിക്കുന്നു. വിമൻസ് ലീഗ് നേടുകയും എ എഫ് സിയിൽ മികച്ച പ്രകടനം നടത്തുകയും ചെയ്യുകയാണ് ഞങ്ങളുടെ ലക്ഷ്യം,” മനീഷ പറഞ്ഞു.
“മനീഷയെ പോലെയുള്ള കളിക്കാർക്ക് എ എഫ് സി അവരുടെ ഫുട്ബോൾ കരിയറിന് വളരെയധികം സഹായിക്കും. എ എഫ് സിക്ക് ഞങ്ങൾ വളരെയേറെ ശക്തമായ ടീമിനെയാണ് ഒരുക്കുന്നത്,” ക്ലബ് പ്രസിഡന്റ് വി സി പ്രവീൺ പറഞ്ഞു.